KeralaLatest NewsNews

42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ മുഖമല്ല: സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

ഇപി ജയരാജനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐ ഇടപെടണമെന്നും ആവശ്യം

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ വിമര്‍ശനം. മുഖ്യമന്ത്രിക്ക് ഇത്ര വലിയ സുരക്ഷ വേണോയെന്നായിരുന്നു വിമർശനം.

42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ മുഖമല്ല. അച്യുതമേനോനും നായനാര്‍ക്കും വിഎസിനും ഇല്ലാത്ത ആര്‍ഭാടമാണ് പിണറായി വിജയന്. എന്തിന് കെ കരുണാകരന് പോലും ഇത്രയും അകടമ്പടി ഉണ്ടായിരുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.

read also: പൊലീസിലെ ചിലർ പഴയ ശീലത്തിൽ നിന്ന് മാറിയിട്ടില്ല: തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

എംഎം മണി ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായില്ലെന്നും പൊലീസില്‍ ആര്‍എസ്‌എസ് കടന്നുകയറ്റമുണ്ടെന്ന് ആനി രാജ പറഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു. കൂടാതെ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐ ഇടപെടണമെന്നും സമ്മേളനത്തിൽ ആവശ്യമുയര്‍ന്നു.

സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് നേരെയും രൂക്ഷ വിമര്‍ശനമാണ് പ്രതിനിധി സമ്മേളനത്തിൽ ഉയര്‍ന്നത്. കൃഷിവകുപ്പ് നോക്കുകുത്തിയായി. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാണ്. ഹോര്‍ട്ടി കോര്‍പ്പ് ഔട്ട്‌ലറ്റുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്ന സ്ഥിതിയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. കെഎസ്‌ഇബിയേയും കെഎസ്‌ആര്‍ടിസിയേയും സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുമ്പോഴും സിപിഐ നേതൃത്വത്തിന് മിണ്ടാട്ടമില്ലാത്ത സ്ഥിതിയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button