KeralaCinemaMollywoodLatest NewsNewsEntertainment

‘സ്വയം കമ്മ്യൂണിസ്റ്റുകാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കൻമാർക്കുള്ള പാഠം’: ഹരീഷ് പേരടി

68 ആമത് ദേശിയ ചലച്ചിത്ര പുരസ്‌കാരത്തിൽ ജൂറിയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. പുരസ്കാരങ്ങൾ ‘അയ്യപ്പനും കോശി’യും ചിത്രത്തിന്റെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമി ചെയർമാനുള്ള പാഠമാണെന്ന് ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായ സച്ചിയ്ക്കും മികച്ച പിന്നണി ഗായിക നഞ്ചിയമ്മയ്ക്കും അഭിനന്ദങ്ങൾ അറിയിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കുഞ്ഞില എന്ന യുവസംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത അയ്യപ്പനും കോശിയുടെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠം എന്നാണ് താരം കുറിച്ചത്. എതിർ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന, അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റുകാരെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കൻമാർക്കുള്ള പാഠം കൂടിയാണ് ഈ പുരസ്കാരമെന്നും ഹരീഷ് പേരടി വിമർശിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാർഡിന്റെ സൗന്ദര്യമാണ്. കക്ഷി രാഷ്ട്രീയ മൂട് താങ്ങികൾക്ക് മാത്രമല്ലാതെ..രാഷ്ട്രീയം നോക്കാതെ.. കലയുടെ കഴിവുകൾക്കുള്ള..യഥാർത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം. അഭിപ്രായ വത്യാസങ്ങളുടെ പേരിൽ കലാകാരനെ വിലക്കുന്ന.. ഇടതുപക്ഷ സാംസ്കാരിക വിരുദ്ധരായ സംഘടനകൾക്കുള്ള. സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം. കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത. അയ്യപ്പനും കോശിയുടെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠം. എതിർ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന,അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റ്ക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കൻമാർക്കുള്ള പാഠം. ദേശീയ ജൂറിക്ക് മനുഷ്യ സലാം. കലാസലാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button