Latest NewsIndia

101 രാജ്യങ്ങൾക്ക് 23.9 കോടി വാക്സിനുകൾ: കോവിഡ് മഹാമാരിയിൽ ഭാരതം തുണയായപ്പോൾ

ഡൽഹി: ലക്ഷക്കണക്കിന് പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ കോവിഡ് മഹാമാരിയിൽ ലോകരാഷ്ട്രങ്ങൾക്ക് തുണയായത് ഭാരതം. ലോക്സഭയിൽ വെള്ളിയാഴ്ച അവതരിപ്പിക്കപ്പെട്ട കണക്കുകളിലാണ് ഈ കാര്യം വ്യക്തമായത്.

വാണിജ്യ കയറ്റുമതി, ഡൊണേഷൻ, സൗജന്യ നിരക്ക് എന്നിങ്ങനെ പലരീതിയിലായി ഏതാണ്ട് 23.9 കോടി കോവിഡ് വാക്സിനുകളാണ് നിരവധി രാജ്യങ്ങൾക്കായി ഇന്ത്യ അയച്ചു കൊടുത്തിരിക്കുന്നത്. ലോകരാഷ്ട്രങ്ങളിൽ 101 എണ്ണം ഇന്ത്യയുടെ കോവിഡ് വാക്സിനുകൾ സ്വീകരിച്ചിട്ടുണ്ട്.

Also read: ജഗദ്ഗുരു ആദിശങ്കരാചാര്യർ രചിച്ച ഭവാനി അഷ്ടകം

എഴുതി നൽകിയ ഒരു ചോദ്യത്തിന് ഉത്തരമായാണ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഭാരതി പ്രവീൺ പവാർ ഈ വിവരങ്ങൾ വ്യക്തമാക്കിയത്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും യഥേഷ്ടം ഡോസുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അവർ പാർലമെന്റിൽ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button