KeralaLatest NewsIndia

പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിച്ച് കേരളം: ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തണമെന്ന് കളക്ടർമാർക്ക് ഉത്തരവ്

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ദേശീയ പതാക ഉയർത്താൻ നിർദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും പതാക ഉയർത്താൻ നിർദ്ദേശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് എല്ലാവരും സ്വന്തം വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം വന്നിരിക്കുന്നത്. സംസ്ഥാനത്ത് കുടുംബശ്രീ മുഖേന ദേശീയപതാക നിർമ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൽ പറയുന്നു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്താനും മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടർമാരുമായുള്ള യോഗത്തിൽ തീരുമാനമായി.

‘ആഗസ്റ്റ് 13 മുതൽ 15 വരെ പരമാവധി സ്ഥലങ്ങളിൽ ദേശീയപതാക ഉയർത്തണം. ആഗസ്ത് 13ന് പതാക ഉയർത്തി 15 വരെ നിലനിർത്താവുന്നതാണ്. ഇക്കാലയളവിൽ രാത്രികാലങ്ങളിൽ പതാക താഴ്‌ത്തേണ്ടതില്ലെന്ന് ഫ്‌ളാഗ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ മുഖേനയാണ് പ്രധാനമായും പതാകകൾ വിതരണം ചെയ്യേണ്ടത്.’

‘സ്‌കൂൾ കുട്ടികളില്ലാത്ത വീടുകളിൽ പഞ്ചായത്ത് മുഖേന വിതരണം നടക്കും. 15ന് സ്‌കൂളുകളിൽ പതാക ഉയർത്തിയ ശേഷം ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണം. കൂടാതെ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാകണം’- ഇങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button