KeralaLatest NewsNews

പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ധനസഹായം

തിരുവനന്തപുരം: 2021 ഒക്ടോബർ മാസത്തിലെ പ്രകൃതി ക്ഷോഭത്തിൽ ഭവന നാശം സംഭവിച്ചവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു. ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിലെ ഗുണഭോക്താക്കൾക്കായി 4,46,06,100 രൂപയാണ് അനുവദിച്ചത്. ആലപ്പുഴ- 2,28,00,400 കൊല്ലം- 1,86,04,400 കണ്ണൂർ- 32,01,300 രൂപ എന്നിങ്ങനെയാണിത്.

Read Also: സ്വയം കമ്മ്യൂണിസ്റ്റുക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കൻമാർക്കുള്ള പാഠം: ഹരീഷ് പേരടി

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 2,631 ഗുണഭോക്താക്കൾക്ക് 11,62,98,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു. ജീവഹാനി സംഭവിച്ചവരുടെ അവകാശികൾക്ക് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭവനനാശം നേരിട്ടവർക്ക് സമതലം/മലയോരം വിഭാഗങ്ങളായി തിരിച്ച് നഷ്ടശതമാനതോത് പ്രകാരം ദുരിതാശ്വാസ നിധിയിൽ നിന്ന് വിഹിതം നിശ്ചയിച്ച് നേരത്തെ ഉത്തരവായിട്ടുണ്ട്.

Read Also: മെട്രോയില്‍ യുവതിയുടെ നൃത്തം വൈറലായതോടെ യുവതിക്കെതിരെ കര്‍ശന നിയമനടപടിയെന്ന് മെട്രോ അധികൃതര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button