Latest NewsNewsOmanGulf

ഇന്റർനെറ്റ് സേവനങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്: മുന്നറിയിപ്പ് നൽകി ഒമാൻ

തിരുവനന്തപുരം: വീടുകളിൽ ലഭിക്കുന്ന ഇന്റർനെറ്റ് സേവനങ്ങൾ അയൽക്കാരുമായി പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇത്തരം പ്രവർത്തികൾ മൂലം ഉണ്ടാകാനിടയുള്ള അപകട സാധ്യതകൾ പങ്കുവെച്ചുകൊണ്ടായിരുന്നു അധികൃതർ മുന്നറിയിപ്പ് നൽകിയത്.

Read Also: ആരും ശ്രദ്ധിക്കാതിരുന്ന ബാലകൃഷ്ണനും, അവനെ ശ്രദ്ധേയനാക്കിയ ലാലേട്ടനും: ഗുരുവായൂരിലെ താരങ്ങളായി ‘ലാലേട്ടനും ബാലേട്ടനും’

ഇത്തരത്തിൽ അയൽക്കാരുമായി ഇന്റർനെറ്റ് സേവനങ്ങൾ പങ്കുവെക്കുന്ന സാഹചര്യങ്ങൾ വയർലെസ് നെറ്റ്‌വർക്കിൽ തടസങ്ങൾക്കിടയാക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റുള്ളവരുടെ ഇന്റർനെറ്റ് സേവനങ്ങളുടെ വേഗതയെ ഇത് ബാധിക്കാനിടയുണ്ട്.

അയൽക്കാരുമായി ഇന്റർനെറ്റ് സേവനങ്ങൾ പങ്കുവെക്കുന്ന വ്യക്തികൾക്ക് ഇൻഫർമേഷൻ സെക്യൂരിറ്റി സംബന്ധമായ ആക്രമണങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത്തരം പ്രവർത്തികൾ ഡാറ്റ മോഷണം, തട്ടിപ്പുകൾ, മറ്റു സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ഇരയാകുന്നതിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: ‘അഴിമതിയിൽ റെക്കോർഡിട്ടല്ലോ?’: കെജ്രിവാളിനെതിരെ രൂക്ഷപരിഹാസവുമായി മന്ത്രി അനുരാഗ് ഠാക്കൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button