Latest NewsNewsInternational

ഷിൻസോ ആബെയുടെ അന്തിമോപചാര ചടങ്ങ്: ജപ്പാനിൽ പ്രതിഷേധം രൂക്ഷം

മോസ്കോ: ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്കാരചടങ്ങുകൾ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ആബെയോടുള്ള ആദരസൂചകമായി സെപ്റ്റംബർ 27 ന് ഔദ്യോഗിക അന്തിമോപചാരം ചടങ്ങുകൾ സംഘടിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തു വന്നതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

പൊതു പ്രവർത്തനരംഗത്ത് വളരെയധികം സജീവമായിരുന്നു ആബെ. ജപ്പാനെ സാമ്പത്തിക രംഗത്ത് മികച്ച ശക്തിയാക്കി മാറ്റിയത് അദ്ദേഹമാണ്. ഇതൊക്കെ പരിഗണിച്ചാണ് അദ്ദേഹത്തിന്റെ ചടങ്ങുകൾ ഔദ്യോഗികമായി നടത്തുമെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്സുനോ അറിയിച്ചത്. എന്നാൽ, സംസ്കാരചടങ്ങുകൾ ഔദ്യോഗിക ചടങ്ങാക്കി മാറ്റുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്ത് വന്നിരുന്നു.

ചടങ്ങിനായി ജനങ്ങളുടെ നികുതി പണം ഉപയോഗിക്കരുതെന്ന ആവശ്യമാണ് അവർ ഉന്നയിച്ചത്. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നിരവധി ആളുകൾ പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ഈ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യമാണ് അവർ ഉന്നയിച്ചത്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റാണ് ആബെ മരണപ്പെടുന്നത്. ആബെയുടെ സ്വകാര്യ സംസ്കാരത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button