Latest NewsUAENewsGulf

ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇയിലും: ഫ്ലാറ്റുകളിലും ഓഫിസ് മുറികളിലും കുലുക്കം അനുഭവപ്പെട്ടതായി ആളുകൾ

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെട്ടിടങ്ങൾ ഭൂചലനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതാണെന്നും അധികൃതർ

ദുബായ്: ഇറാനിൽ ഭൂകമ്പം. 5.30 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ചലനം യുഎഇയിലും അനുഭവപ്പെട്ടു. ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിൽ ഫ്ലാറ്റുകളിലും ഓഫിസ് മുറികളിലും കുലുക്കം അനുഭവപ്പെട്ടതായി ജനങ്ങൾ പറഞ്ഞു.

read also: ‘മഹാത്മാക്കൾക്ക് ഗുഡ്നൈറ്റ്’: മാധ്യമത്തിനെതിരെയുള്ള പോര് തുടര്‍ന്ന് കെ.ടി ജലീല്‍

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെട്ടിടങ്ങൾ ഭൂചലനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതാണെന്നും അധികൃതർ പറഞ്ഞു. ഇറാൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് തുടർ ചലനങ്ങൾ കൂടുതലായി അനുഭവപ്പെടുകയെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button