Latest NewsNewsIndia

പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ല: സുപ്രീം കോടതി

 

ന്യൂഡൽഹി: പെൺമക്കൾ പിതാവിന് ബാധ്യതയല്ലെന്ന് സുപ്രീം കോടതി. ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ ‘പെൺമക്കൾ ബാധ്യതയാണെന്ന’ പിതാവിന്റെ അഭിഭാഷകന്റെ വാദം തിരുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

 

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ ആണ് നിരീക്ഷണം.

 

ജീവനാംശവുമായി ബന്ധപ്പെട്ട കേസിൽ കോടതി നിര്‍ദ്ദേശിച്ച പ്രതിമാസ തുക 2018 ഏപ്രിലിനുശേഷം ഹർജിക്കാരൻ നൽകുന്നില്ലെന്നാണ് പരാതി.

 

രണ്ടാഴ്ചയ്ക്കകം 2,50,000 രൂപ ഭാര്യയ്ക്കും മകൾക്കും നൽകണമെന്ന് 2020 ഒക്ടോബറിൽ കോടതി നിർദ്ദേശിച്ചിരുന്നു.

 

ഓഗസ്റ്റ് എട്ടിനകം 50,000 രൂപ മകൾക്ക് നൽകണമെന്ന് ബെഞ്ച് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button