KeralaLatest NewsNews

അവിവാഹിതയായ അമ്മയുടെ കുട്ടി രാജ്യത്തിന്റെ പൗരനെന്ന് ഹൈക്കോടതി

 

കൊച്ചി: ജനനസർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും അമ്മയുടെ പേര് മാത്രം ഉൾപ്പെടുത്താൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. പ്രായപൂർത്തിയാകുന്നതിന് മുൻപ് അമ്മയായ ഒരു സ്ത്രീയുടെ മകൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

 

 

ജനനസർട്ടിഫിക്കറ്റിലും സ്‌കൂൾ രേഖകളിലും പാസ്‌പോർട്ടിലുമുള്ള പിതാവിന്റെ പേര് നീക്കം ചെയ്ത് അമ്മയുടെ പേര് മാത്രം ചേർത്ത് നൽകണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

 

ഹർജിക്കാരന്റെ തിരിച്ചറിയൽ രേഖകളിൽ ഓരോന്നിലും പിതാവിന്റെ പേര് വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരുന്നത്. ദുരൂഹസാഹചര്യത്തിൽ അജ്ഞാതനായ വ്യക്തി പീഡിപ്പിച്ചതിനെ തുടർന്നാണ് മാതാവ് തനിക്ക് ജന്മം നൽകിയതെന്ന് ഹർജിക്കാൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

 

അവിവാഹിതയായ അമ്മയുടെ കുട്ടി രാജ്യത്തിന്റെ പൗരനാണെന്നും ആർക്കും ഭരണഘടനയെ ഹനിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതിജീവിതകളുടെയും അവിവാഹിതകളുടെയും മക്കളുടെ സ്വകാര്യത, അന്തസ്സ്, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ നിഷേധിക്കാൻ അധികൃതർക്ക് കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button