KeralaLatest NewsNewsBusiness

കൊച്ചി- ബംഗളൂരു പാതയിലെ വിമാന സർവീസുകളുടെ എണ്ണത്തിൽ വർദ്ധനവ്

ആകാശ എയറിന്റെ ബംഗളൂരു- കൊച്ചി ആദ്യ സർവീസ് ഓഗസ്റ്റ് 13 നാണ് ആരംഭിക്കുന്നത്

കൊച്ചി- ബംഗളൂരു പാതയിലേക്കുളള പ്രതിവാര വിമാന സർവീസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ വിമാനക്കമ്പനിയായ ആകാശ എയർ കൂടി എത്തുന്നതോടെ കൊച്ചി- ബംഗളൂരു വിമാന സർവീസുകളുടെ എണ്ണം 100 ആയി ഉയരും. ഇൻഡിഗോ, എയർ ഏഷ്യ, ഗോ ഫസ്റ്റ്, അലയൻസ് എന്നീ എയർലൈനുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.

ആകാശ എയറിന്റെ ബംഗളൂരു- കൊച്ചി ആദ്യ സർവീസ് ഓഗസ്റ്റ് 13 നാണ് ആരംഭിക്കുന്നത്. നിലവിൽ, ആദ്യ ഘട്ടത്തിലെ 56 പ്രതിവാര സർവീസുകളിൽ 28 എണ്ണം കൊച്ചിയിലേക്കാണെന്ന് ആകാശ എയർ പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസവും രണ്ട് സർവീസുകളാണ് ഉണ്ടാവുക. ആദ്യ സർവീസ് രാവിലെ 8.30 ന് ബംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തും. ഈ സർവീസ് 9.05 നാണ് മടങ്ങുന്നത്. രണ്ടാമത്തെ വിമാനം ഉച്ചയ്ക്ക് 12.30 ന് കൊച്ചിയിൽ എത്തുകയും 1.10 ന് തിരികെ പോവുകയും ചെയ്യും.

Also Read: കേരളം കോവിഡ് മരണങ്ങൾ താമസിച്ചു റിപ്പോർ‍ട്ടു ചെയ്യുന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button