Latest NewsNewsInternational

ലൈവ് സ്ട്രീമിംഗിനിടെ മുൻഭാര്യയെ തീകൊളുത്തിക്കൊന്ന യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി

ലൈവ് സ്ട്രീമിനിടെ വ്ലോഗറെ തീകൊളുത്തി കൊലപ്പെടുത്തിയ മുൻ ഭർത്താവിനെ വധശിക്ഷയ്ക്ക് വിധേയമാക്കി. ചൈനയില്‍ കോളിളക്കമുണ്ടാക്കിയ കേസിലാണ് ഇയാളെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. താംഗ് ലു എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. കേസിൽ 2021 ഒക്ടോബറിൽ മനഃപൂർവമായ നരഹത്യയ്ക്ക് ഇയാളെ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതാണ് ഇന്നലെ നടപ്പാക്കിയത്.

തെക്കുവടക്കന്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടിക്ക് ടോക്ക് കമ്പനിയുടെ അധിനതയിലുള്ള ദൗയിന്‍ എന്ന ചൈനീസ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ലാമു എന്ന തിബത്തന്‍ യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2009-ലാണ് ലാമോ തിബത്തന്‍ വംശജനായ താംഗ് ലൂവിനെ വിവാഹം ചെയ്തത്. എന്നാൽ, കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല. സംശയാലുവായ ഭർത്താവിൽ നിന്നും യുവതി 2020-ല്‍ വിവാഹമോചനം നേടി.

എന്നാല്‍, ബന്ധം വീണ്ടും പുന:സ്ഥാപിക്കണം എന്നായിരുന്നു താംഗ് ലൂവിന്റെ ആവശ്യം. ഇതിന് ലാമോ സമ്മതിച്ചില്ല. ഇതിനെ തുടർന്നാണ് കൊലപാതകം. 2020 സെപ്തംബര്‍ 14-ന് താംഗ് ലൂ ലാമോയുടെ വീട്ടിലെത്തി. അടുക്കള വശത്ത് ലൈവ് വീഡിയോ ചെയ്യുകയായിരുന്നു ലാമോ അപ്പോൾ. അകത്തേക്ക് ചാടിക്കയറിയ താംഗ് ലൂ ലാമോയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും കൈയ്യിൽ കരുതിയ പെട്രോള്‍ ഒഴിച്ച് അവരെ കത്തിക്കുകയും ചെയ്തു. ഈ സംഭവം ലൈവ് ആയി തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടു. 90 ശതമാനം പൊള്ളലേറ്റ യുവതിയെ രക്ഷിക്കാനായില്ല. സംഭവം വിവാദമായി. മുൻഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button