ErnakulamLatest NewsKeralaNattuvarthaNews

പെട്രോൾ ടാങ്ക് മോഷണം : പ്രതി പിടിയിൽ

പെരുമ്പാവൂർ പള്ളിക്കവല മൊല്ല വീട്ടിൽ ഷിജാസിനെയാണ് (31) പൊലീസ് പിടികൂടിയത്

പെരുമ്പാവൂർ: രാത്രി പിക്അപ് വാഹനത്തിൽ കറങ്ങിനടന്ന് റോഡരികിൽ കാണുന്ന മോട്ടോർ ബൈക്കുകളുടെ പെട്രോൾ ടാങ്ക് മോഷ്ടിക്കുന്നയാൾ പിടിയിൽ. പെരുമ്പാവൂർ പള്ളിക്കവല മൊല്ല വീട്ടിൽ ഷിജാസിനെയാണ് (31) പൊലീസ് പിടികൂടിയത്.

ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്തെ തുടർന്ന്, നടത്തിയ പ്രത്യേക പട്രോളിങ്ങിനിടയിലാണ് ഇയാളെ അല്ലപ്ര ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തത്. ബൈക്ക് മെക്കാനിക്കാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

Read Also : ആമസോൺ പ്രൈം ഡേ ഓഫർ: കുറഞ്ഞ വിലയിൽ ഈ കമ്പനികളുടെ റെഫ്രിജറേറ്ററുകൾ സ്വന്തമാക്കാം

എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐമാരായ ഒ.എസ്. രാധാകൃഷ്ണൻ, സി.വൈ. ജോയി, എ.എസ്.ഐ എൻ.കെ. ബിജു, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൽ മനാഫ്, കെ.എസ്. സാബു, ജിഞ്ചു കെ. മത്തായി എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button