Latest NewsInternational

കുട്ടികളെ തടവിലാക്കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു കൊന്ന സംഭവം: മാപ്പുപറയാൻ മാർപ്പാപ്പ കാനഡയിലേക്ക്

ഒട്ടാവ: കത്തോലിക്കാ സഭയുടെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നടന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ കൂട്ട പീഡനത്തില്‍ പരസ്യമായി മാപ്പുപറയാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാനഡയിലേക്ക്.1800നും 1990കള്‍ക്കും ഇടയിലാണ് 1,50,000ത്തോളം കുട്ടികളെ ബന്ധുക്കളില്‍നിന്നെല്ലാം വേര്‍പിരിച്ച്‌ കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള സ്‌കൂളുകളില്‍ പാര്‍പ്പിച്ചത്. ഇത്തരത്തിലുള്ള 139 റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ലൈംഗികമായും ശാരീരികമായുമുള്ള പീഡനമാണ് കുട്ടികള്‍ നേരിട്ടത്.

കുട്ടികളെ തങ്ങളുടെ കുടുംബ, സാംസ്‌കാരിക, ഭാഷാ ബന്ധങ്ങളില്‍നിന്നെല്ലാം മാറ്റിനിര്‍ത്തിയായിരുന്നു സ്‌കൂളില്‍ കൊടിയ പീഡനം നടന്നത്. അസുഖങ്ങളും പോഷകക്കുറവുമെല്ലാമായി പതിനായിരക്കണക്കിനു കുട്ടികളാണ് മരണമടഞ്ഞത്. ഇവരുടെ കൂട്ടക്കുഴിമാടങ്ങള്‍ അടുത്തിടെ പുറത്തെത്തിയതോടെയാണ് പതിറ്റാണ്ടുകളായി മൂടിവയ്ക്കപ്പെട്ട കൊടുംക്രൂരതയുടെ രഹസ്യങ്ങള്‍ പുറംലോകമറിയുന്നത്. കാനഡയിലെ ട്രൂത്ത് ആന്‍ഡ് റീകണ്‍സിലിയേഷന്‍ കമ്മിഷന്‍ ആണ് ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

‘സാംസ്‌കാരിക വംശഹത്യ’ എന്നാണ് കമ്മീഷന്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
‘പശ്ചാത്താപത്തിന്റെ തീര്‍ത്ഥാടനം’ എന്നു പേരിട്ടിരിക്കുന്ന പര്യടനത്തിനെത്തുന്ന മാര്‍പ്പാപ്പയെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എഡ്‌മോന്റന്‍സ് രാജ്യാന്തര വിമാനത്താവളത്തിലെത്തി സ്വീകരിക്കും.
സംഭവത്തില്‍ പരസ്യമായി മാപ്പുപറഞ്ഞ് മാര്‍പ്പാപ്പ രംഗത്തെത്തിയിരുന്നു. പീഡനത്തിനിരയായ കുട്ടികളുടെ പിന്മുറക്കാര്‍ വത്തിക്കാനില്‍ നടത്തിയ സന്ദര്‍ശനത്തിലായിരുന്നു ഇവരോട് മാര്‍പ്പാപ്പ കത്തോലിക്കാ സഭയ്ക്കു വേണ്ടി മാപ്പുപറഞ്ഞത്.

ഇപ്പോള്‍ കാനഡയില്‍ നേരിട്ടെത്തി പരസ്യമാപ്പ് നടത്തുകയാണ് അദ്ദേഹം. എന്നാല്‍, വെറും മാപ്പില്‍ കാര്യങ്ങളൊതുങ്ങില്ലെന്നാണ് ഇരകളും കുടുംബങ്ങളും പറയുന്നത്. സാമ്പത്തികമായ നഷ്ടപരിഹാരം, പീഡകന്മാര്‍ക്കെതിരെ നടപടി, സ്‌കൂള്‍ രേഖകള്‍ വിട്ടുനല്‍കല്‍ തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button