Latest NewsUAENewsInternationalGulf

സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന തൊഴിൽ സംബന്ധമായ വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ മുൻസിപ്പാലിറ്റി

ഷാർജ: ഷാർജ സിറ്റി മുനിസിപ്പാലിറ്റിയിലെ ജോലി സംബന്ധമായ ഒഴിവുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതർ. ഇത്തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഷാർജ മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള ഒരു അറിയിപ്പും ഷാർജ സിറ്റി മുൻസിപ്പാലിറ്റി പുറപ്പെടുവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിന് ഇല്ല: ആനി രാജയെ തള്ളി സി.പി.ഐ

ഔദ്യോഗിക മാർഗങ്ങളിലൂടെയുള്ള അറിയിപ്പുകൾ മാത്രമെ വിശ്വസിക്കാവൂവെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ജോലി അറിയിപ്പുകൾ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കും. അത്തരത്തിലുള്ളവയല്ലാത്തവ ശ്രദ്ധയിപ്പെട്ടാൽ അധികൃതരെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: ‘പാൽക്കുപ്പി താഴെ വച്ച ഉടനെ സംഗീതം പഠിക്കാൻ പ്രിവിലേജ് കിട്ടിയ ആളുകൾക്ക് ഇതൊന്നും മനസിലായെന്ന് വരില്ല’: സുകന്യ കൃഷ്ണ

shortlink

Related Articles

Post Your Comments

Related Articles


Back to top button