Latest NewsNewsIndia

അധോലോക സംഘത്തിന് ഗ്രനേഡ് വിൽക്കാൻ ശ്രമം: 6 പേർ അറസ്റ്റിൽ

ലക്നൗ: അധോലോക സംഘത്തിന് ഗ്രനേഡ് വിൽക്കാൻ ശ്രമിച്ചതിന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യിൽ നിന്നും പ്രവർത്തിക്കുന്ന 2 ഗ്രനേഡും പോലീസ് കണ്ടെടുത്തു.

ഉത്തർ പ്രദേശിലെ പൂർവാഞ്ചൽ മേഖലയിലാണ് സംഭവം നടന്നത്. നഗരത്തിലെ കുപ്രസിദ്ധമായ ധഞ്ജി ഗ്യാങ്ങിന് ഗ്രനേഡുകൾ വിൽക്കാൻ ശ്രമിക്കവേയാണ് ഇവർ അറസ്റ്റിലായത്. പിടിയിലായവർ എല്ലാം ഗാസിപൂർ സ്വദേശികളാണ്. ഇവരുടെ തന്നെ ചെന്നൈയിൽ പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഗ്രനേഡ് സംഘടിപ്പിച്ചു തന്നതെന്ന് അറസ്റ്റിലായവർ പോലീസിന് മൊഴി നൽകി.

ചെന്നൈയിലുള്ള സംഘങ്ങൾക്ക് വേണ്ടി പോലീസ് ഊർജിതമായ തിരച്ചിൽ നടത്തുന്നുണ്ട്. ഗ്രനേഡുകൾ വിൽക്കാൻ ശ്രമിക്കവേ ധഞ്ജി ഗ്യാങ്ങിലെ അംഗമായ വിനയ് ആണ് ഇവ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചത്. 2019ൽ നടന്ന ഒരു പഞ്ചായത്ത് മെമ്പറുടെ കൊലപാതക്കേസിലെ പ്രതിയാണ് വിനയ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button