Latest NewsIndia

എക്സ്പ്രസ്സ് വേയിൽ ബസുകൾ കൂട്ടിയിടിച്ചു: എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

ലക്നൗ: ഉത്തർ പ്രദേശിൽ ബസ്സുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് സൂചന.

തിങ്കളാഴ്ച പുലർച്ചെ, യുപിയിലെ പൂർവാഞ്ചൽ എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. ഡൽഹി-ബീഹാർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന രണ്ട് ഡബിൾ ഡെക്കർ പ്രൈവറ്റ് ബസ്സുകൾ കൂട്ടിയിടിക്കുകയായിരുന്നു. ലോനി കത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ നാരായൺപൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്.

Also read: ആളുമാറി നാട്ടുകാർ ചീത്ത വിളിക്കുന്നു: 20 കോടി പൂഴ്ത്തിയ അർപ്പിത താനല്ലെന്ന് ഗായിക അർപ്പിത മുഖർജി

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. വൈകാതെ സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ നിർദ്ദേശാനുസരണം നിരവധി പേരെ ലക്നൗ ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button