Latest NewsIndia

ചരിത്രം രചിച്ച്‌ ദ്രൗപതി മുർമു: ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുന്ന രാഷ്ടപ്രതി റാംനാഥ് കോവിന്ദിന്റെ കൂടെയാണ് ദ്രൗപതി എത്തിയത്. കാലാവസ്ഥ പ്രതികൂലമായതിനാൽ അശ്വരഥത്തിനു പകരം കാറിലാണ് ഇരുവരും രാഷ്ട്രപതി ഭവനിൽ നിന്നു പാർലമെന്റിലെത്തിയത്. ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്ന് ഇരുവരെയും സെൻട്രൽ ഹാളിലേക്ക് ആനയിച്ചു.

പാര്‍ലെന്‍റിലെ സെന്‍ട്രല്‍ ഹാളിലായിരുന്നു ചടങ്ങുകള്‍. അധികാരമേറ്റ ശേഷം ജനപ്രതിനിധികള്‍ക്ക് രാഷ്ട്രപതി നന്ദി പറഞ്ഞു. തുടർന്ന് മുൻ രാഷ്ട്രപതി തന്റെ കസേരയിൽനിന്നു മാറി പുതിയ രാഷ്ട്രപതിയെ ഇരുത്തി. ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ തുടങ്ങിയവർ പങ്കെടുത്തു.

രാഷ്ട്രപതിയുടെ സെക്രട്ടറി സത്യപ്രതിജ്ഞാ റജിസ്റ്റർ രാഷ്ട്രപതിക്കു നൽകി. രാഷ്‌ട്രപതി ഒപ്പിടുകയും ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. 11.05നു രാഷ്ട്രപതി ഭവനിലെത്തി സേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button