Latest NewsNewsIndia

രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാംനാഥ് കോവിന്ദിനെ അധിക്ഷേപിച്ച് മെഹബൂബ മുഫ്തി

ഇന്ത്യന്‍ ഭരണഘടന നിരവധി തവണ ചവിട്ടിമെതിക്കപ്പെട്ടു, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും പൗരത്വ ഭേദഗതി നിയമവും ഇതിന് ഉദാഹരണമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍: രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാംനാഥ് കോവിന്ദിനെ അധിക്ഷേപിച്ച് ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തി. തന്റെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യന്‍ ഭരണഘടന പലവട്ടം രാംനാഥ് കോവിന്ദ് ചവിട്ടി മെതിച്ചു എന്നാണ് ട്വിറ്ററിലൂടെ മെഹബൂബ മുഫ്തി പ്രതികരിച്ചത്.

Read Also:പ്ലസ്ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി

ബിജെപി അജന്‍ഡകള്‍ പൂര്‍ത്തീകരിക്കുക മാത്രമാണ് രാംനാഥ് കോവിന്ദ് ചെയ്തത്. ഭരണത്തിന്‍ കീഴില്‍ ഇന്ത്യന്‍ ഭരണഘടന നിരവധി തവണ ചവിട്ടിമെതിക്കപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും പൗരത്വ ഭേദഗതി നിയമവും(സിഎഎ) ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മെഹബൂബ മുഫ്തിയുടെ അവഹേളനം. ന്യൂനപക്ഷങ്ങളെയും ദളിതരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിജെപി അജന്‍ഡയാണ് രാംനാഥ് കോവിന്ദ് നടപ്പാക്കിയത്.

അതേസമയം, രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ പദവിയിലിരുന്ന ഒരു വ്യക്തിയ്ക്കെതിരെ അദ്ദേഹം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അവഹേളന പരാമര്‍ശം നടത്തിയ മെഹബൂബ മുഫ്തിയ്ക്കെതിരെ ജനങ്ങള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button