Latest NewsNewsLife StyleHealth & Fitness

ആസ്തമ രോഗികള്‍ക്ക് ആശ്വാസം പകരാൻ പുതിന

പുതിനയിലയുടെ ഗുണങ്ങളെപ്പറ്റി നമ്മുടെ അറിവ് പരിമിതമാണ്. പുതിനയുടെ ഔഷധഗുണങ്ങൾ വളരെ വലുതാണ്. നിലവില്‍ ഇന്ത്യയാണ് ആഗോള തലത്തില്‍ പുതിനയുടെ ഏറ്റവും വലിയ ഉത്പാദകനും ഉപഭോക്താവും കയറ്റുമതിക്കാരനും.

പുതിനയുടെ ചില ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്. ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും ദഹനക്കുറവിനും പരിഹാരം, തലവേദന, ഛര്‍ദ്ദി എന്നിവ ശമിപ്പിക്കും, ശ്വാസസംബന്ധമായ വൈഷമ്യങ്ങളും ചുമയും കുറയ്ക്കും, ആസ്തമ രോഗികള്‍ക്ക് ആശ്വാസം പകരും, വിഷാദ അവസ്ഥയില്‍ നിന്ന് രക്ഷനേടാം, ശരീരഭാരം കുറയാന്‍ സഹായിക്കും.

Read Also : ട്രെ​യി​നി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മം : അന്യസംസ്ഥാന തൊ​ഴി​ലാ​ളി അറസ്റ്റിൽ

പുതിന നിരോക്‌സീകാരക സമൃദ്ധമാകയാല്‍ അര്‍ബുദം ഉള്‍പ്പെടെ നിരവധി രോഗങ്ങളെ ചെറുക്കാന്‍ കഴിവുണ്ട്. പുതിന കൊണ്ട് ഓറഞ്ച് ജ്യൂസ്, ഐസ്‌ക്രീം, പുതിനയും പച്ചമാങ്ങയും ചേര്‍ത്ത് കൂളര്‍, പുതിനയില അരിഞ്ഞ് ചട്ണി തുടങ്ങി വിവിധ വിഭവങ്ങള്‍ തയാറാക്കാം. ഇതിനെല്ലാം പുറമെ രണ്ട് പുതിനയില പൊട്ടിച്ച് ചവച്ചാല്‍ ഉച്ഛ്വാസവായു സുഗന്ധപൂരിതമാക്കാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button