KeralaLatest NewsNews

സില്‍വര്‍ലൈന്‍ പദ്ധതി: അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് റെയില്‍വേ

കെ- റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ അപക്വമെന്നാണ് റെയില്‍വേ ബോര്‍ഡ് അഭിപ്രായപ്പെടുന്നത്.

ന്യൂഡൽഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ആവർത്തിച്ച് റെയില്‍വേ മന്ത്രാലയം. സര്‍വേയ്ക്കായി പണം ചെലവാക്കിയാല്‍ ഉത്തരവാദിത്തം കെറെയിലിനുമാത്രം. കേന്ദ്രഅനുമതി ഇല്ലാതെ സര്‍വേയും സാമൂഹികാഘാതപഠനവും നടത്തുന്നത് അപക്വനടപടി. റെയില്‍വേ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് നിലപാട് അറിയിച്ചത്.

Read Also: മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ്: സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആനുകൂല്യം പ്രാബല്യത്തിലായി

കെ- റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ അപക്വമെന്നാണ് റെയില്‍വേ ബോര്‍ഡ് അഭിപ്രായപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹ്യാഘാത പഠനത്തിനും സര്‍വേയ്ക്കും കേന്ദ്രത്തിന്റെയോ റെയില്‍വേയുടേയോ യാതൊരു അനുമതിയുമില്ലെന്നാണ് വ്യക്തമാക്കുന്നത്. നടക്കുന്ന ഒരു പ്രവര്‍ത്തനത്തിലും കേന്ദ്രത്തിന് ഉത്തരവാദിത്തമില്ല. കെ-റെയില്‍ എന്ന കമ്പനിയുടെ ഉത്തരവാദിത്തത്തിലാണ് ഇതുവരെയുള്ള കാര്യങ്ങള്‍ നടന്നതെന്നും വ്യക്തമാക്കുന്നതാണ് സത്യവാങ്മൂലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button