News

പ്രതിപക്ഷ പ്രതിഷേധം: 19 എം.പിമാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു

ഡൽഹി: നാല് കോൺഗ്രസ് എം.പിമാർക്കെതിരെ ലോക്‌സഭാ സ്പീക്കർ ഓം പ്രകാശ് ബിർള നടപടിയെടുത്തതിന് തൊട്ടുപിന്നാലെ, വിലക്കയറ്റത്തിനെതിരെ സഭയിൽ പ്രതിഷേധിച്ച
19 പ്രതിപക്ഷ എം.പിമാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നും എം.പിമാരെ വിലക്കും.

ചൊവ്വാഴ്ച നടപടി സ്വീകരിച്ചവരിൽ തൃണമൂൽ കോൺഗ്രസിലെ ഏഴ് എം.പിമാർ ഉൾപ്പെടുന്നു. സുസ്മിത ദേവ്, മൗസം നൂർ, ഡോ സന്താനു സെൻ, ഡോല സെൻ, സന്തനു സെൻ, നദിമൽ ഹക്ക്, അഭി രഞ്ജൻ ബിശ്വാസ്, ശാന്ത ഛേത്രി എന്നിവരാണ് സസ്പെൻഷനിലായ തൃണമൂൽ കോൺഗ്രസ് എം.പിമാർ. സി.പി.എമ്മിലെ എ.എ. റഹീം, ഇടതുപക്ഷത്തിന്റെ മുഹമ്മദ് അബ്ദുള്ള, ഡി.എം.കെയുടെ കനിമൊഴി എന്നിവർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കടം എടുക്കുന്നതിന് കേരളത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം: കേന്ദ്രത്തോട് മന്ത്രി കെ.എന്‍ ബാലഗോപാല്‍

സസ്‌പെൻഷനിലായ പ്രതിപക്ഷ എം.പിമാർ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടർന്നതോടെ സഭ ഒരു മണിക്കൂറോളം നിർത്തിവച്ചു. 19 രാജ്യസഭാ എം.പിമാർക്കെതിരായ നടപടി ഭരണസഖ്യത്തിന്റെ, സാമ്പത്തിക സാമൂഹിക നയങ്ങളെ ചോദ്യം ചെയ്യുന്ന ശബ്ദങ്ങൾ അടയ്ക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button