Latest NewsNewsInternational

ഹെലികോപ്റ്റപറിന്റെ പ്രൊപ്പല്ലെറിൽ തട്ടി: വിനോദയാത്രയ്ക്കായി പോയ 21 കാരന് ദാരുണാന്ത്യം

ബെല്ല് 407 ഹെലികോപ്റ്ററിൻറെ പ്രൊപ്പല്ലർ ഓഫാവാത്തത് അറിയാതെ പിന്നിലേക്ക് പോയതിനാലാണ് അപകടം ഉണ്ടായത്.

ഏദൻസ്: ഹെലികോപ്റ്റപറിൻറെ പ്രൊപ്പല്ലെറിൽ തട്ടി 21 കാരന് ദാരുണ അന്ത്യം. ഗ്രീസിൽ വിനോദയാത്രയ്ക്കായി പോയ ബ്രിട്ടീഷ് പൗരനാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ യുവാവിനൊപ്പം മൂന്ന് സുഹൃത്തുക്കൾ സ്വകാര്യ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ജൂലൈ 25 ന് 6:25 ഓടെയായിരുന്നു സംഭവം നടന്നത്. ഉടനേ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ യുവാവ് തൽക്ഷണം മരണപ്പെട്ടു.

Read Also: മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ്: സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആനുകൂല്യം പ്രാബല്യത്തിലായി

എന്നാൽ, മരിച്ചത് ജാക് ഫെന്റൺ എന്ന വ്യക്തിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ബെല്ല് 407 ഹെലികോപ്റ്ററിൻറെ പ്രൊപ്പല്ലർ ഓഫാവാത്തത് അറിയാതെ പിന്നിലേക്ക് പോയതിനാലാണ് അപകടം ഉണ്ടായത്. ഹെലികോപ്റ്ററിന്റെ പൈലറ്റിനേയും രണ്ട് ഗ്രൗണ്ട് ക്രൂ ജോലിക്കാരെയും ഗൗരവകരമായ അശ്രദ്ധയുടെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എങ്ങനെയാണ് ഇത്തരമൊരു ദുഃഖകരമായ അപകടം ഉണ്ടായതെന്ന് അറിയുവാന്‍ തങ്ങളുടെ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button