Latest NewsNewsInternational

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ വീട് വിറ്റു

സമ്പത്തില്‍ വന്‍ തോതില്‍ ഇടിവ്: സുക്കര്‍ബര്‍ഗിന്റെ വീട് വിറ്റു

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ വീട് വിറ്റതായി റിപ്പോര്‍ട്ട്. 2012ല്‍ 10 മില്യണ്‍ ഡോളറിന് വാങ്ങിയ വീട് 31 മില്യണ്‍ ഡോളറിനാണ് വിറ്റിരിക്കുന്നത് (ഏകദേശം 247 കോടി രൂപ). 1928ല്‍ നിര്‍മിച്ച 7,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് ഇരിക്കുന്നത് കാല്‍ ഏക്കറോളം സ്ഥലത്താണ്.

Read Also: ഒരു സ്ത്രീ അവള്‍ നേരിട്ട ലൈംഗിക കടന്നുകയറ്റങ്ങളെ കുറിച്ചു സംസാരിക്കുമ്പോള്‍ സമൂഹം അവളെ കല്ലെറിയും: കുറിപ്പ്

സുക്കര്‍ബര്‍ഗിന്റെ ആസ്തി പകുതിയായി കുറഞ്ഞതാണ് വീട് വില്‍ക്കാന്‍ കാരണമായതെന്നു കരുതപ്പെടുന്നു. 2021 ജൂലൈയിലെ ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 3-ാം സ്ഥാനത്തായിരുന്ന സുക്കര്‍ബര്‍ഗ് നിലവില്‍ 17-ാം സ്ഥാനത്താണ്.

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഈ കാലയളവില്‍ 142 ബില്യണ്‍ ഡോളറിന്റെ സമ്പത്തുണ്ടായിരുന്ന ഫേസ്ബുക്ക് സ്ഥാപകന്റെ ആസ്തി 61.9 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു.
ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ ഷെയറുകളുടെ റെക്കോര്‍ഡ് ഇടിവാണ് സുക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഇത്രയുമധികം ഇടിവുണ്ടാക്കിയത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button