Latest NewsIndiaNews

അതിര്‍ത്തി മേഖലകളിലെ പ്രതിരോധം ശക്തമാക്കാന്‍ കൂടുതല്‍ ലൈറ്റ് വെയ്റ്റ് ടാങ്കുകള്‍ വാങ്ങാന്‍ കരസേന

ഹിമാലയം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിന്യസിക്കുന്നതിന് വേണ്ടിയാണ് സൈന്യത്തിന് ലൈറ്റ് വെയ്റ്റ് ടാങ്കുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ പ്രതിരോധം ശക്തമാക്കാന്‍ കൂടുതല്‍ ലൈറ്റ് വെയ്റ്റ് ടാങ്കുകള്‍ വാങ്ങാന്‍ കരസേന. 350 ടാങ്കുകള്‍ സ്വന്തമാക്കാനാണ് സേന ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയും, ആയുധ നിര്‍മ്മാതാക്കളായ ലാര്‍സന്‍ ആന്റ് ടര്‍ബോ ലിമിറ്റഡും ആയി സഹകരിച്ചാണ് കരസേന ടാങ്കുകള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക.

Read Also: സാമ്പത്തിക മാന്ദ്യം: ഈ രാജ്യങ്ങളിൽ ഭീതിയൊഴിയുന്നില്ല

ഹിമാലയം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിന്യസിക്കുന്നതിന് വേണ്ടിയാണ് സൈന്യത്തിന് ലൈറ്റ് വെയ്റ്റ് ടാങ്കുകള്‍. നിലവില്‍ ലഡാക്ക് അതിര്‍ത്തിയുള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ ടി-72, ടി-90 ടാങ്കുകളാണ് വിന്യസിച്ചിട്ടുള്ളത്. ഇവയ്ക്ക് ഏകദേശം 46 ടണ്ണോളം ഭാരം വരും. ദുഷ്‌കരമായ ഹിമാലയന്‍ മലനിരകളിലും, സിക്കിമിന്റെയും ലഡാക്കിന്റെയും മറ്റ് പല ഭാഗങ്ങളിലും ഈ ടാങ്കുകള്‍ വിന്യസിക്കുക ബുദ്ധിമുട്ടേറിയതാണ്. ഈ സാഹചര്യത്തിലാണ് ലൈറ്റ് വെയ്റ്റ് ടാങ്കുകള്‍ വാങ്ങാന്‍ സൈന്യം തീരുമാനിച്ചത്.

25 ടണ്‍ ഭാരമുള്ള ടാങ്കുകള്‍ ആണ് സൈന്യം വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. നേരത്തെ തന്നെ ഇതിനുള്ള നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം മുന്‍പാകെ സൈന്യം സമര്‍പ്പിച്ചിരുന്നു. ഡിആര്‍ഡിഒയുമായി സഹകരിച്ച് ഇതിനായുള്ള നീക്കങ്ങള്‍ സൈന്യം വേഗത്തിലാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button