KeralaLatest NewsNews

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം സർക്കാർ ഇന്ന് വിതരണം ചെയ്യും

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവിതരണം ഇന്ന് തുടങ്ങും. ജൂൺ മാസത്തെ ശമ്പളമാണ് ഇന്ന് നൽകുന്നത്. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ഇന്ന് ശമ്പളം ലഭിക്കുക. ബാങ്കിൽ നിന്നും ഇന്നലെ 50 കോടി രൂപ കെ.എസ്.ആർ.ടി.സി ഓവർഡ്രാഫ്റ്റ് എടുത്തിരുന്നെങ്കിലും ഈ തുകയ്‍ക്കൊപ്പം രണ്ട് കോടി രൂപ കൂടി ചേർത്താണ്  ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.

 

കരാ‍ർ ജീവനക്കാർക്കും ശമ്പളം കിട്ടിത്തുടങ്ങിയിരുന്നു. ഇതിനുവേണ്ടി ഒരു കോടി രൂപയും കെ.എസ്.ആർ.ടി.സി കൈയ്യിൽ നിന്നും എടുത്തു. സർക്കാരിൽ നിന്ന് 30 കോടി രൂപ സഹായം ലഭിച്ചതിന് പിന്നാലെയാണ് ശമ്പളം വിതരണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button