CinemaLatest NewsNewsIndiaBollywoodEntertainment

‘മണ്ടത്തരവും തൊഴിലില്ലായ്മയും നമ്മുടെ രാജ്യത്ത് വ്യാപകം’: രൺവീർ സിങ്ങിനെതിരായ പരാതിയിൽ പ്രതികരിച്ച് സ്വര ഭാസ്‌കർ

മുംബൈ: നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയ നടൻ രൺവീർ സിങ്ങിനെതിരെ പോലീസ് കേസെടുത്ത സംഭവത്തിലെ പ്രതികരിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കർ. ചൊവ്വാഴ്ച രൺവീർ സിങ്ങിനെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെയാണ് സ്വര ഭാസ്‌കർ സംഭവത്തോട് ശക്തമായി പ്രതികരിച്ചത്.

‘അവിശ്വസനീയമായ വിഡ്ഢിത്തരവും തൊഴിലില്ലായ്മയും നമ്മുടെ രാജ്യത്ത് വ്യാപകമാണ്. നേരത്തെ, ചെമ്പൂരിലെ പോലീസ് രൺവീറിനെതിരെ സെക്ഷൻ 292 , 293, 509 എന്നിവ പ്രകാരം കേസെടുത്തു. വിവരസാങ്കേതിക നിയമത്തിലെ 67 (എ) ഉൾപ്പെടെ രൺവീറിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. ഇത് തൊഴിലില്ലായ്മയുടെയും മണ്ടത്തരത്തിന്റെയും പ്രശ്നമാണ്,’ സ്വര ഭാസ്‌കർ വ്യക്തമാക്കി.

‘ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കും’: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ക്യൂബന്‍ അംബാസഡര്‍

നഗ്‌ന ഫോട്ടോകൾ പുറത്തുവിട്ടതിലൂടെ രൺവീർ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുകയും അവരുടെ മാന്യതയെ അപമാനിക്കുകയും ചെയ്തുവെന്ന മുംബൈ ആസ്ഥാനമായുള്ള അഭിഭാഷകയായ വേദിക ചൗബെ ചെമ്പൂർ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button