ThiruvananthapuramKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ജാ​ർ​ഖ​ണ്ഡി​ലെ ബെ​ഗാം​ഗ​ഞ്ച് സ്വ​ദേ​ശി നി​ര​ഞ്ച​ൻ സ്വ​ർ​ണ്ണ​ക​ർ (34) ആ​ണ് നെ​യ്യാ​റ്റി​ൻ​ക​ര റേ​ഞ്ച് എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിലായത്

കോ​വ​ളം: ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയിൽ. ജാ​ർ​ഖ​ണ്ഡി​ലെ ബെ​ഗാം​ഗ​ഞ്ച് സ്വ​ദേ​ശി നി​ര​ഞ്ച​ൻ സ്വ​ർ​ണ്ണ​ക​ർ (34) ആ​ണ് നെ​യ്യാ​റ്റി​ൻ​ക​ര റേ​ഞ്ച് എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിലായത്.

ക​ഴി​ഞ്ഞ ദി​വ​സം വി​ഴി​ഞ്ഞം മു​ക്കോ​ല ഉ​ച്ച​ക്ക​ട ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ ഉ​ച്ച​ക്ക​ട ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ​ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ഒ​രു​ മൊ​ബൈ​ൽ ഫോ​ണും 10500 രൂ​പ​യും ക​ണ്ടെ​ടു​ത്ത​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ​അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലാ​ണ് ഇ​യാ​ളു​ടെ ക​ഞ്ചാ​വ് വി​ത​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read Also : ശബരിമല ശ്രീകോവിലിൽ സ്വർണം പൊതിഞ്ഞ ഭാഗത്ത് ചോർച്ച

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൽ.​ആ​ർ. അ​ജീ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സ​ന​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​സ​ന്ന​ൻ, ടോ​ണി, അ​നീ​ഷ്, അ​ഖി​ൽ, ആ​തി​ര, ജീ​ന എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button