Latest NewsNewsInternational

പാകിസ്ഥാനില്‍ തോരാ മഴ: 300 ലധികം മരണം

നിരവധി കൃഷിയിടങ്ങള്‍ വെള്ളം കയറി നശിക്കുകയും ജനവാസമേഖലകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ ഇതുവരെ 310 പേര്‍ മരിക്കുകയും 295 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്‍ഡിഎംഎ കണക്കു പ്രകാരം മരിച്ചവരില്‍ 175 സ്ത്രീകളും കുട്ടികളും ഉണ്ട് . മഴയില്‍ വ്യാപക ദുരന്തമാണ് പാകിസ്ഥാനില്‍ ഉണ്ടായിരിക്കുന്നതെന്ന് പറയുന്നു. നിരവധി കൃഷിയിടങ്ങള്‍ വെള്ളം കയറി നശിക്കുകയും ജനവാസമേഖലകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു .

Read Also: പണവും സ്വർണവും മുതൽ രേഖകൾ വരെ: പാർത്ഥയുടെയും അർപ്പിതയുടെയും ക്ലോസറ്റുകളിൽ നിന്ന് ഇ.ഡി കണ്ടെത്തിയത്

നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പാകിസ്ഥാനിലെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൃഷിയിടങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി ഒട്ടനവധി മേഖലകള്‍ തകര്‍ന്നു. എന്‍ഡിഎംഎ കണക്ക് പ്രകാരം 5500 വീടുകള്‍ , നിരവധി പാലങ്ങള്‍ , വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും, ഭാഗികമായും നശിച്ചു. നിരവധിപേര്‍ വൈദ്യുതി ആഘാതമേറ്റാണ് മരിച്ചത്.

നിരവധി റോഡുകള്‍ വാഹനങ്ങള്‍ എന്നിവ തകര്‍ന്നു. ജനങ്ങള്‍ക്ക് പരസപരം ആശയ വിനിമയം നടത്തതാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button