Latest NewsNewsInternational

ഗോതബായ രാജപക്സെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുന്നു

രാജപക്‌സെ അഭയം ചോദിച്ചിട്ടില്ല, അഭയം നല്‍കിയിട്ടില്ലെന്ന്‌ സിംഗപ്പൂരിലെ വിദേശകാര്യ മന്ത്രാലയ വക്താവ്

കൊളംബോ: പ്രതിഷേധം ഭയന്ന് രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുന്നു. രാജപക്‌സെ ഒളിവിലല്ലെന്നും സിംഗപ്പൂരില്‍ നിന്ന് അദ്ദേഹം രാജ്യത്തേക്ക് മടങ്ങുമെന്നും കാബിനറ്റ് വക്താവ് ബന്ദുല ഗുണവര്‍ധന അറിയിച്ചു. കൊളംബോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബന്ദുല ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ‘മണ്ടത്തരവും തൊഴിലില്ലായ്മയും നമ്മുടെ രാജ്യത്ത് വ്യാപകം’: രൺവീർ സിങ്ങിനെതിരായ പരാതിയിൽ പ്രതികരിച്ച് സ്വര ഭാസ്‌കർ

ദ്വീപ് രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ രോക്ഷാകുലരായ ജനം സര്‍ക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് രാജപക്‌സെ ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്തത്. ആദ്യം മാലിദ്വീപിലേക്ക് പലായനം ചെയ്ത രാജപക്സെ അവിടെ നിന്ന് ജൂലൈ 13ന് സിംഗപ്പൂരിലേക്ക് പോകുകയുമായിരുന്നു.

ഒരു സ്വകാര്യ സന്ദര്‍ശനത്തിനായി രാജപക്‌സെക്ക് സിംഗപ്പൂരിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. രാജപക്‌സെ അഭയം ചോദിച്ചിട്ടില്ല. അദ്ദേഹത്തിന് അഭയം നല്‍കിയിട്ടില്ലെന്നും സിംഗപ്പൂരിലെ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button