Latest NewsNewsLife StyleHealth & Fitness

ചൂടുവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കുന്നവർ അറിയാൻ

പലരും ചെയ്യുന്ന കാര്യമാണ് തിളപ്പിച്ച വെള്ളത്തിലേക്ക് കുറേ പച്ചവെള്ളം ഒഴിച്ച് വെള്ളത്തിന്റെ ചൂടാറ്റി കുടിക്കുക എന്നത്. ആരോഗ്യത്തിന് ഒരു ഗുണവും ഇത് ഉണ്ടാക്കില്ലെന്ന് മാത്രമല്ല, തിളപ്പിച്ച വെള്ളത്തിന്റെ ഗുണവും ഇല്ലാതാക്കും.

പച്ചവെള്ളത്തില്‍ മാലിന്യങ്ങളും അണുക്കളും ഉണ്ടായേക്കാം. ഇതില്ലാതെ ശുചിയാക്കുന്നതിനായാണല്ലോ നാം വെള്ളം ചൂടാക്കുന്നത്. എന്നാല്‍, തിളപ്പിച്ചാറ്റിയ വെള്ളത്തിലേക്ക് നാം പച്ചവെള്ളം ഒഴിക്കുമ്പോള്‍ കുടിവെള്ളം മലിനമാവുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പില്ലെങ്കില്‍.

Read Also : കോട്ടൺഹിൽസ് സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ ചാരായക്കടത്ത് കേസിലെ പ്രതിയെന്ന് ആരോപണം: മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ സിപിഎംനേതാവ്

പച്ച വെള്ളത്തിലെ മാലിന്യങ്ങളെല്ലാം തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കലരും. കിണറ്റിലെ വെള്ളമാണെങ്കിലും രുചി വ്യത്യാസമോ തെളിമയോ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും വര്‍ഷത്തിലൊരിക്കല്‍ ലാബില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തേണ്ടതാണ്. കോളിഫോം ബാക്ടീരിയയുടെ അളവും കൊതുക് മുട്ടയിടുന്നതുമെല്ലാം വെള്ളത്തെ മലിനവും രോഗാതുരവുമാക്കും. ഇത് സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button