Latest NewsNewsIndia

ഒരു രൂപാ ഡോക്ടർ അന്തരിച്ചു: ‘അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും’ – പ്രധാനമന്ത്രി

ന്യൂഡൽഹി: 60 വര്‍ഷത്തോളം ഒരു രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സ ഡോക്ടർ അന്തരിച്ചു. ബംഗാളിന്റെ ഒരു രൂപ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന സുഷോവന്‍ ബന്ദോപാധ്യായ് (84) ആണ് അന്തരിച്ചത്. രണ്ട് വർഷമായി അദ്ദേഹം വൃക്കരോഗബാധിതനായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് മരണം. ബന്ദോപാധ്യായ് 60 വര്‍ഷത്തോളം ഒരു രൂപ മാത്രം വാങ്ങിയാണ് രോഗികളെ ചികിത്സിച്ചിരുന്നത്. ഡോക്‌ടറുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു.

‘ഡോ. നിരവധി ആളുകളെ സുഖപ്പെടുത്തിയിട്ടുണ്ട്. വിശാലഹൃദയനായ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. പത്മ അവാർഡ് ദാന ചടങ്ങിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹവുമായി ഇടപഴകൽ നടത്തിയത് ഓർക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

2020-ല്‍ പദ്മശ്രീക്ക് അര്‍ഹനായി. ഏറ്റവുമധികം രോഗികളെ ചികിത്സിച്ചതിന് അതേവര്‍ഷം തന്നെ ഗിന്നസ് റെക്കോഡും ലഭിച്ചു. ബോല്‍പുരില്‍ എം.എല്‍.എ.യായിരുന്നു. ‘ഏക് തകർ ദക്തർ’ എന്ന് സ്‌നേഹപൂർവ്വം അറിയപ്പെട്ടിരുന്ന സുഷോവൻ, ബിർഭൂമിലെ ബോൽപൂരിൽ ഒരു രൂപയ്ക്ക് ആണ് രോഗികളെ നോക്കിയിരുന്നത്. ഡോക്ടർ മാത്രമായിരുന്നില്ല അദ്ദേഹം, ഒരു രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു. സുഷോവൻ ഒരിക്കൽ കോൺഗ്രസിനായി ബോൾപൂരിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച ശേഷം ബിർഭൂമിൽ തൃണമൂലിന്റെ ആദ്യ ജില്ലാ പ്രസിഡന്റായി.

അതേസമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി. ‘ദയാലുവായ ഡോക്ടർ സുഷോവൻ ബന്ദ്യോപാധ്യായയുടെ വിയോഗം അറിഞ്ഞതിൽ ദുഃഖമുണ്ട്. ബിർഭൂമിലെ പ്രശസ്തനായ ഒരു രൂപാ ഡോക്ടർ തന്റെ പൊതുബോധമുള്ള ജീവകാരുണ്യ പ്രവർത്തനത്തിന് പേരുകേട്ട ആളായിരുന്നു, എന്റെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു’, മമത ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button