Latest NewsNewsIndia

‘കേന്ദ്രസർക്കാർ ഫോൺ ചോർത്തുന്നു’: ആരോപണവുമായി ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ

ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. രാഷ്ട്രീയക്കാരുടെ ഫോൺ വല്യേട്ടൻ എപ്പോഴും കേൾക്കുന്നുണ്ട് എന്ന ആരോപണമാണ് അവർ ഉയർത്തിയിരിക്കുന്നത്. ആരുടെയും പേര് പ്രത്യേകം എടുത്തുപറയാതെയാണ് മാർഗരറ്റ് പരാമർശം നടത്തിയത്.

വല്യേട്ടൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു. എംപിമാരുടെയും നേതാക്കന്മാരുടെയും കൈകളിൽ ഒന്നിലധികം ഫോണുകൾ ഉണ്ടെന്നും ഇവയുടെ നമ്പർ ഇടയ്ക്കിടയ്ക്ക് മാറ്റുമെന്നും മാർഗരറ്റ് ആരോപിച്ചു. ഇവരെല്ലാം തമ്മിൽ കാണുമ്പോൾ പരസ്പരം രഹസ്യം പറയുന്നുവെന്നും അവർ പറഞ്ഞു.

ബിജെപിയിലെ ചില സുഹൃത്തുക്കളെ വിളിച്ചതിനു ശേഷം ഫോണിൽ കോളുകൾ സ്വീകരിക്കാനോ വിളിക്കാനോ സാധിക്കില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു. തന്റെ ഫോൺ സംഭാഷണം പുനഃസ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺ സാധാരണഗതിയിൽ ആയാൽ താൻ ബിജെപി, ബിജെഡി, തൃണമൂൽ കോൺഗ്രസ് എംപിമാരെയും വിളിക്കില്ലെന്ന് ഉറപ്പു നൽകുന്നതായി മാർഗരറ്റ് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button