Latest NewsNewsIndia

സിം ബ്ലോക്ക് ചെയ്തു: കേന്ദ്ര സർക്കാരാണ് നീക്കങ്ങൾക്ക് പിന്നിലെന്ന് മാർഗരറ്റ് ആൽവ

ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വശർമ്മ അടക്കമുള്ളവരോട് മാർഗരറ്റ് ആൽവ കഴിഞ്ഞ ദിവസം പിന്തുണ തേടിയിരുന്നു.

ന്യൂഡൽഹി: പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയുടെ സിം എം.ടി.എൻ.എൽ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. കെ.വൈ.സി വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, ദീർഘനാളായി ഉപയോഗിക്കുന്ന സിമ്മാണെന്നും താൻ ഭരണ പക്ഷ എം.പിമാരോട് വോട്ട് ചോദിച്ചതിനാലാണ് നടപടി എടുത്തതെന്നും മാർഗരറ്റ് ആൽവ പ്രതികരിച്ചു.

Read Also: ദ്രൗപതി മുർമു ഒരു മികച്ച രാഷ്ട്രപതിയായിരിക്കും: അഭിനന്ദനവുമായി പ്രധാനമന്ത്രി

അതേസമയം, നടപടിയിൽ പ്രതികരിച്ച് മാർഗരറ്റ് ആൽവ രംഗത്തെത്തി. നിങ്ങൾക്ക് ഇപ്പോൾ എന്റെ കെ.വൈ.സി വിവരങ്ങൾ ആവശ്യമുണ്ടോയെന്നും കേന്ദ്ര സർക്കാരാണ് നീക്കങ്ങൾക്ക് പിന്നിലെന്നും അവർ ഉന്നയിച്ചു. എന്നാൽ, മാർഗരറ്റ് ആൽവയുടെ പ്രചാരണ പരിപാടികൾ തടസപ്പെടുത്താനാണ് ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വശർമ്മ അടക്കമുള്ളവരോട് മാർഗരറ്റ് ആൽവ കഴിഞ്ഞ ദിവസം പിന്തുണ തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button