News

2022ൽ ഒരു കശ്മീരി പണ്ഡിറ്റും താഴ്‌വര വിട്ടിട്ടില്ല: കേന്ദ്രസർക്കാർ

കശ്മീർ താഴ്‌വരയിൽ 6,514 കശ്മീരി പണ്ഡിറ്റുകൾ ഇപ്പോഴും താമസിക്കുന്നുണ്ടെന്ന് വ്യക്തമാക്കി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. 2022ൽ ഒരു കശ്മീരി പണ്ഡിറ്റും താഴ്‌വര വിട്ടിട്ടില്ലെന്നും നിത്യാനന്ദ് റായി ബുധനാഴ്ച രാജ്യസഭയിൽ പറഞ്ഞു.

ജൂലൈ 20 വരെ താഴ്‌വരയിൽ ഇപ്പോഴും താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകളുടെ എണ്ണം 6,514 ആണെന്ന് ഒരു രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കുൽഗാം ജില്ലയിൽ (2,639), ബുദ്ഗാം (1,204), അനന്ത്നാഗ് (808), പുൽവാമ (579), ശ്രീനഗർ (455), ഷോപ്പിയാൻ (320), ബാരാമുള്ള (294) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കശ്മീരി പണ്ഡിറ്റുകൾ താമസിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സൊമാറ്റോ: ഓഹരി മൂല്യത്തിൽ കുത്തനെ ഇടിവ്, കോടികളുടെ ഓഹരികൾ ജീവനക്കാർക്ക് നൽകി

2020, 2021, 2022 വർഷങ്ങളിൽ ജമ്മു കശ്മീരിൽ 12 കശ്മീരി പണ്ഡിറ്റുകളെ തീവ്രവാദികൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരിൽ, തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ സുരക്ഷാ സേന ഒഴികെയുള്ള ഒമ്പത് സർക്കാർ ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും റായ് പറഞ്ഞു.

ഭീകരതയ്‌ക്കെതിരെ സഹിഷ്ണുതയില്ലാത്ത നയമാണ് സർക്കാരിനുള്ളതെന്നും കേന്ദ്രഭരണ പ്രദേശത്ത് സുരക്ഷാ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി നിത്യാനന്ദ് റായ് വ്യക്തമാക്കി. ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2018ൽ 417 ആയിരുന്നത് 2021ൽ 229 ആയി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button