Latest NewsNewsIndiaBusiness

റെയിൽവേ: മുതിർന്ന പൗരന്മാർക്കുളള ഇളവുകൾ പുനഃസ്ഥാപിക്കുന്നു

ഇളവ് നൽകുന്ന പ്രായപരിധിയിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്

മുതിർന്ന പൗരന്മാർക്കുളള യാത്ര ഇളവുകൾ പുനഃസ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കോവിഡ് കാലയളവിലാണ് മുതിർന്ന പൗരന്മാർക്ക് നൽകിയ ഇളവുകൾ റെയിൽവേ നിർത്തലാക്കിയത്. ട്രെയിനുകൾ പഴയതുപോലെ ഓടിത്തുടങ്ങിയിട്ടും മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനഃസ്ഥാപിക്കാത്തതിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് റെയിൽവേ പുതിയ അറിയിപ്പുമായി എത്തിയിരിക്കുന്നത്.

മുതിർന്ന പൗരന്മാർക്ക് ജനറൽ, സ്ലീപ്പർ ക്ലാസുകളിൽ മാത്രമായിരിക്കും ഇളവുകൾ. റിപ്പോർട്ടുകൾ പ്രകാരം, ഇളവ് നൽകുന്ന പ്രായപരിധിയിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. 70 വയസിനു മുകളിൽ ഉള്ളവർക്കായിരിക്കും ഇളവുകൾ നൽകുക. മുൻപ്, സ്ത്രീകളുടേത് 58 വയസും പുരുഷന്മാരുടേത് 60 വയസുമായിരുന്നു പ്രായപരിധി. മുതിർന്ന പൗരന്മാരായ സ്ത്രീകൾക്ക് 50 ശതമാനം ഇളവും പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും എല്ലാ ക്ലാസുകളിലും 40 ശതമാനം ഇളവുകൾ നൽകുന്നതും റെയിൽവേ പരിഗണിക്കും.

Also Read: ഉത്തര കൊറിയൻ റിപ്പബ്ലിക്കിൽ നിന്ന് ഒളിച്ചോടിയ ഒരു കൗമാരക്കാരി: പാർക്ക് ഇയോൻമിയുടെ അസാധാരണ കഥ

shortlink

Related Articles

Post Your Comments

Related Articles


Back to top button