Latest NewsUAENewsInternationalGulf

ദുബായിൽ തീപിടുത്തം: ആളപായമില്ല

ദുബായ്: ദുബായിലെ വെയർഹൗസിൽ തീപിടുത്തം. റാൽ അൽ ഖോർ- 2ൽ പ്രവർത്തിക്കുന്ന ടിമ്പർ ഗോഡൗണിലെ വെയർഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റിൽ: തീയതി പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി

ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ചില സാധനങ്ങൾ വേഗത്തിൽ തീപിടിക്കുന്ന സ്വഭാവത്തിലുള്ളവയായിരുന്നു. തിപീടുത്തത്തെ തുടർന്ന് പ്രദേശത്ത് കറുത്ത പുക നിറഞ്ഞതായി അധികൃതർ അറിയിച്ചു.

ദുബായ് പോലീസിന്റെയും സിവിൽ ഡിഫൻസിന്റെയും സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കമെന്ന് ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.

Read Also: അമിതമായ ലഹരി, നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു: നടിയും കൂട്ടാളിയും കൊച്ചിയിൽ കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button