ThiruvananthapuramLatest NewsKeralaNattuvarthaNews

ആക്രിക്കച്ചവടത്തിലും കെ.എസ്‌.ആര്‍.ടി.സിയ്‌ക്ക്‌ നഷ്‌ടം: 80 ലക്ഷം വരെ വിലയുള്ള ബസുകള്‍ക്ക് കിട്ടിയത്‌ തുശ്ചമായ തുക

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍, ബസുകള്‍ ആക്രി വിലയ്‌ക്കു പൊളിച്ചു വില്‍ക്കുന്നതിലും കെ.എസ്‌.ആര്‍.ടി.സിയ്‌ക്ക്‌ നഷ്‌ടം. 80 ലക്ഷം വരെ വിലയുള്ള ബസുകള്‍ക്ക് മൂന്നര ലക്ഷം രൂപ മാത്രമാണ് കിട്ടിയത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് സൗജന്യമായി നല്‍കിയ ജന്റം ബസുകളാണ്‌ പൊളിച്ചു വിറ്റവയില്‍ ഏറെയും.

പുറത്തിറങ്ങിയപ്പോൾ, വോള്‍വോയുടെ എ.സി ബസിന്‌ 80 ലക്ഷം രൂപയും ലൈലാന്‍ഡിന്റെ നോണ്‍ എ.സി ബസുകൾക്ക് 28 ലക്ഷം രൂപയുമായിരുന്നു വില. 2010 ല്‍ ലഭിച്ച 300 ലോഫ്ലോർ ബസുകളിൽ 120 എണ്ണം എ.സി ബസുകൾ ആയിരുന്നു. ഇവയെല്ലാം തന്നെ, നിലവിൽ പൊളിച്ചു കഴിഞ്ഞു. ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ്‌ ബസുകള്‍ ആക്രി വിലയ്‌ക്ക് വില്‍ക്കുന്നത്.

ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

എന്‍ജിന്‍ ഉള്‍പ്പെടെ മാറ്റി ഫ്രെയിം, ഷാസി. പഴയ ടയറുകള്‍ ഡിസ്‌ക്‌ എന്നിവയാണ് ലേലത്തിന് വയ്‌ക്കുന്നത്. സ്‌ക്രാപ്പ്‌ ചെയ്‌ത ബസുകളുടെ ഉപയോഗ യോഗ്യമായ എന്‍ജിനും മറ്റ്‌ പാര്‍ട്‌സുകളും ആവശ്യാനുസരണം മറ്റ്‌ ബസുകള്‍ക്ക്‌ ഉപയോഗപ്പെടുത്തും. കോവിഡ്‌ സമയത്ത്‌ സര്‍വ്വീസില്ലാതെ മാറ്റിയിട്ട ബസുകള്‍ ഉള്‍പ്പെടെ 473 ബസുകളാണ് ഇതേവരെ ആക്രി വിലയ്‌ക്ക് വിറ്റത്‌. ആദ്യ ഘട്ടമായി 418 ബസുകളും രണ്ടാം ഘട്ടത്തിൽ 55 ബസുകളുമാണ്‌ വിറ്റത്‌.

ബസ്‌ ഒന്നിന്‌ മൂന്നു ലക്ഷം മുതല്‍ 3.65 ലക്ഷം രൂപ വരെയാണ്‌ ലഭിച്ചത്‌. 920 ബസുകള്‍ ആക്രി വിലയ്‌ക്ക്‌ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ശേഷിക്കുന്നവ ഷോപ്പ്‌ ഓണ്‍ വീല്‍ ഉള്‍പ്പെടെയുള്ള പദ്ധതികൾക്കായി മാറ്റാനാണ്‌ തീരുമാനം. ഇപ്പോള്‍ പൊളിച്ചു വില്‍ക്കുന്ന ബസുകളില്‍ കൂടുതലും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button