KollamKeralaNattuvarthaLatest NewsNews

തെരുവുനായ്ക്കളുടെ ആക്രമണം : വയോധികയ്ക്ക് പരിക്ക്

കൊ​ട്ടി​യം ഒ​റ്റ​പ്ലാ​മൂ​ട് പോ​ളി ജ​ങ്​​ഷ​നി​ൽ കി​ണ​റ്റി​ൻ​മൂ​ട് വീ​ട്ടി​ൽ സു​ശീ​ല​നാ​ണ് (60) ക​ടി​യേ​റ്റ​ത്

കൊ​ട്ടി​യം: പേ​ര​ക്കു​ട്ടി​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. കൊ​ട്ടി​യം ഒ​റ്റ​പ്ലാ​മൂ​ട് പോ​ളി ജ​ങ്​​ഷ​നി​ൽ കി​ണ​റ്റി​ൻ​മൂ​ട് വീ​ട്ടി​ൽ സു​ശീ​ല​നാ​ണ് (60) ക​ടി​യേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. നി​ത്യ​സ​ഹാ​യ​മാ​ത സ്കൂ​ളി​ന​ടു​ത്തു​വെ​ച്ച് കൂ​ട്ട​ത്തോ​ടെ എ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ൾ ഇ​വ​രു​ടെ കാ​ലി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം വെ​ച്ച​തി​നാ​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : എനിക്ക് ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നു, കളി നിര്‍ത്താന്‍ ഞാൻ ദേഷ്യത്തോടെ ധോണിയോട് ആവശ്യപ്പെട്ടു: രവി ശാസ്ത്രി

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാണ് പ​രി​ക്കേ​റ്റ് കി​ട​ന്ന സു​ശീ​ല​യെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചത്. അ​വി​ടെ വാ​ക്സി​ൻ ഇ​ല്ലാ​ത്ത​തി​നെ ​തു​ട​ർ​ന്ന്, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button