KeralaLatest NewsNews

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്‍റ് നാളത്തേക്ക് മാറ്റി

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് വരുന്നത് നാളത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം അറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് ഇന്ന് ട്രയൽ അലോട്ട്മെന്‍റ് വരുമെന്ന് അറിയിച്ചത്.

 

അതേസമയം, അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലൊന്നും മാറ്റിമില്ലെന്നാണ് വിവരം. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും.

ക്ലാസുകൾ ഓഗസ്റ്റ് 22ന് തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ഇക്കുറി നീളാൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button