Latest NewsKeralaNews

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

 

 

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ഓഗസ്റ്റ് 2 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകും.

കർണാടക -തമിഴ് നാട് തീരത്തെ ന്യൂനമർദ്ദ പാത്തിയാണ് ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം സജീവമാക്കുന്നത്. ഇന്നലെ ഇടുക്കി കുമളിയിൽ കനത്ത മഴയെ തുടർന്ന് നെല്ലിമല, കക്കിക്കവല, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വൈദ്യുതി ബന്ധം താറുമാറായി. ദേശീയ പാതയിൽ മൂന്നിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button