ThiruvananthapuramLatest NewsKeralaNews

കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങൾ കവര്‍ന്നു: ദേഹത്ത് മയക്കുമരുന്ന് കുത്തിവച്ചു, വഴിയിൽ ഉപേക്ഷിച്ചു

പത്മകുമാരിയെ തട്ടിക്കൊണ്ട് പോകുന്നത് കണ്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം: നേമം മണലുവിളയിൽ കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്നതായി പരാതി. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് സംഭവം. ഇടക്കോട് സ്വദേശി പത്മകുമാരിയെയാണ് വെളുത്ത സൈലോ കാറിലെത്തിയ നാലംഗം സംഘം തട്ടിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്ന് വഴിയിൽ ഉപേക്ഷിച്ചത്.

read also: ആറു വയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് 81 വര്‍ഷം തടവ്: സംഭവം ഇടുക്കിയിൽ

ആഭരണങ്ങൾ കവർന്ന ശേഷം കാട്ടാക്കട പൂവച്ചൽ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. പത്മകുമാരിയെ തട്ടിക്കൊണ്ട് പോകുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവികളിൽ കാറിന്‍റെ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ വഴിയിൽ കണ്ടെത്തിയ ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ദേഹത്ത് മയക്കുമരുന്ന് കുത്തിവെച്ചതായി ഇവർ പൊലീസിനോട് പറഞ്ഞു. മുപ്പതോളം പവൻ ആഭരണങ്ങൾ ഇവർ ധരിച്ചിരുന്നതായും പറയുന്നുണ്ട്. കാറിനെ പിന്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button