Latest NewsNewsIndia

കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

23–ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതും കേന്ദ്ര കമ്മറ്റിയോഗത്തിന്‍റെ അജന്‍ഡയിലുണ്ട്.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പരസ്യപരാമർശവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നുവെന്ന വിമർശനമാണ് യച്ചൂരി മാധ്യമങ്ങളോട് ഉന്നയിച്ചത്. ഡല്‍ഹിയില്‍ പുരോഗമിക്കുന്ന രണ്ടു ദിവസത്തെ സിപിഎം കേന്ദ്രകമ്മറ്റി യോഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സിൽവർ ലൈൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കും: കേന്ദ്രം തടസം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി

’23–ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതും കേന്ദ്ര കമ്മറ്റിയോഗത്തിന്‍റെ അജന്‍ഡയിലുണ്ട്. പൊതുരാഷ്ട്രീയ സാഹചര്യങ്ങളും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ചര്‍ച്ച ചെയ്യും. ഓഗസ്റ്റ് ഒന്നു മുതല്‍ 15വരെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടി സിപിഎം സംഘടിപ്പിക്കും’- യച്ചൂരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button