Kallanum Bhagavathiyum
KeralaLatest NewsNews

നവവധുവിനെ ഭര്‍ത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: സംഭവം കോഴിക്കോട്

ഭര്‍ത്താവിൻ്റെ വീട്ടിലെ ജനൽ കമ്പിയിലാണ് അൽക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട്: ജില്ലയിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉള്ളിയേരിക്ക് അടുത്ത് കന്നൂരിൽ ആണ് പെൺകുട്ടിയെ ഭര്‍ത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ എലത്തൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിൻ്റെ മകൾ അൽക്കയെയാണ് ഭര്‍ത്താവ് കന്നൂര് എടച്ചേരി പുനത്തിൽ പ്രജീഷിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിൻ്റെ വീട്ടിലെ ജനൽ കമ്പിയിലാണ് അൽക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഒന്നരമാസം മുൻപായിരുന്നു പ്രജീഷിൻ്റേയും അൽക്കയുടേയും വിവാഹം.

shortlink

Related Articles

Post Your Comments


Back to top button