UAELatest NewsNewsInternationalGulf

ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ: അബുദാബിയിലെ റെസ്റ്റോറന്റ് അടച്ചുപൂട്ടി

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ നടത്തിയ അബുദാബിയിലെ റെസ്റ്റോറന്റ് അടച്ചുപൂട്ടി. ഹതം റെസ്റ്റോറന്റിന്റെ ഒരു ഔട്ട്‌ലെറ്റാണ് താത്ക്കാലികമായി അടച്ചു പൂട്ടിയത്. സുൽത്താൻ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിലുള്ള ഔട്ട്‌ലെറ്റിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, റെസ്റ്റോറന്റ് നിയമലംഘനം നടത്തുന്നത് തുടരുകയായിരുന്നു. തുടർന്നാണ് റെസ്‌റ്റോറന്റ് അടച്ചിടാൻ നിർദ്ദേശം നൽകിയതെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി.

Read Also: ‘വയറ് പരിശോധിക്കാതെ എന്റെ ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പര്‍ശിച്ചു’: ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി

റെസ്‌റ്റോറന്റിൽ ആവശ്യമായ കീടനിയന്ത്രണ നിലവാരമില്ലെന്നതാണ് പ്രധാനമായും കണ്ടെത്തിയ പ്രശ്നം. നിയമലംഘനങ്ങൾ പരിഹരിച്ച് നിയമാനുസൃതമാക്കിയാൽ ഒരിക്കൽ കൂടി പരിശോധന നടത്തി റെസ്റ്റോറന്റ് തുറക്കാൻ അനുവാദം നൽകുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം കണ്ടെത്തിയാൽ അവ പരിഹരിക്കാൻ ഔട്ട്‌ലെറ്റുകൾക്ക് സമയം നൽകും. പക്ഷേ മുന്നറിയിപ്പ് അവഗണിച്ചാൽ നടപടി നേരിടേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

Read Also: ഒരു ഭാഷ, ഒരു സംസ്‌കാരം ഇന്ത്യയിൽ സാധ്യമല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button