Latest NewsNewsIndia

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി

ക്ഷേത്രത്തില്‍ നിന്ന് അമ്മയ്‌ക്കൊപ്പം മടങ്ങുന്നതിനിടെ പെണ്‍കുട്ടിയെ ബലമായി കാറില്‍ക്കയറ്റി കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു

പാട്‌ന: ബിഹാറില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സഹര്‍സാ ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാധേശ്വര്‍ ധാം ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അമ്മയ്‌ക്കൊപ്പം മടങ്ങുന്നതിനിടെയാണ് കുട്ടി ആക്രമിക്കപ്പെട്ടത്.

നടന്നു പോകുന്നതിനിടെ കാറില്‍ എത്തിയ നാലംഗ സംഘം കുട്ടിയെ പിടിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. അമ്മ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തള്ളി വീഴ്ത്തി സംഘം കുട്ടിയുമായി കടന്നു കളയുകയായിരുന്നു. പിന്നീട് പീഡനത്തിന് ഇരയാക്കി വഴിയില്‍ ഉപേക്ഷിച്ചു.

പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിലെ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീടിന് പരിസരത്തായി കട നടത്തുന്ന ഫിറോസ്, നിസാം എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button