ThiruvananthapuramLatest NewsKeralaNattuvarthaNews

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ജൂലായ് മാസത്തെ ശമ്പളം പൂര്‍ണ്ണമായും ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടില്ല. ഈ മാസത്തെ ശമ്പളം നല്‍കാന്‍ ഇനിയും 26 കോടി രൂപ വേണം. ഇതോടൊപ്പം, അടുത്ത മാസം മുതല്‍ അഞ്ചാം തീയതി ശമ്പളം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതേത്തുടർന്നാണ് അധികൃതർ സര്‍ക്കാരിന്റെ സഹായം തേടിയിട്ടുള്ളത്.

മുന്‍മാസങ്ങളില്‍ പരമാവധി 50 കോടി രൂപയാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് ശമ്പളത്തിനായി നല്‍കിയിരുന്നത്. അതേസമയം, കെ.എസ്.ആര്‍.ടി.സിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത് 79 കോടി രൂപയാണ്. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണം എന്നും കോടതി വ്യക്തമാക്കിയിരുന്നു.

കനത്ത മഴ, ബദ്രീനാഥിൽ ഹൈവേ ഒലിച്ചു പോയി: തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നു

കെ.എസ്.ആര്‍.ടി.സിയുടെ ഒരുമാസത്തെ ഏകദേശ വരുമാനം 180 കോടി രൂപയാണ്. എന്നാല്‍, ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കിയതിനാല്‍ വരുമാനത്തിന്റെ ഭൂരിഭാഗവും ഇതിന്റെ തിരിച്ചടവിലേക്കാണ് പോകുന്നത്. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 3500 കോടിക്ക് മുകളിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button