KeralaLatest News

സമൂഹത്തെ പ്രബുദ്ധരാക്കാൻ സ്ത്രീ കൂട്ടായ്മയുമായി രെഹ്ന ഫാത്തിമ: സംഘത്തിൽ ബിന്ദു അമ്മിണിയും ശ്രീലക്ഷ്മി അറയ്ക്കലും

എറണാകുളം: സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ സംഘടനയുമായി രെഹ്ന ഫാത്തിമയും സംഘവും. സൈബർ ആക്രമണങ്ങൾ തിരിച്ചറിയാനും തടയാനുമായി സമൂഹത്തെ പ്രബുദ്ധരാക്കാൻ, ചെറുതും വലുതുമായ സൈബർ ആക്രമണങ്ങൾക്ക് വിധേയരായിട്ടുള്ള ഒരു കൂട്ടം സ്ത്രീകൾ ചേർന്ന് സംഘടന രജിസ്റ്റർ ചെയ്തതായി രെഹ്ന ഫാത്തിമ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. സംഘടനയിൽ ബിന്ദു അമ്മിണിയും ശ്രീലക്ഷ്മി അറയ്ക്കലും ഇഞ്ചിപ്പെണ്ണും ഉൾപ്പെടെയുള്ളവർ ആണ് ഉള്ളത്.

രെഹ്ന ഫാത്തിമയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

പ്രിയ സുഹൃത്തുക്കളെ,
സുരക്ഷിതമായ സൈബർ ഇടങ്ങൾ നമുക്കും നമ്മുടെ സഹോദരിമാർക്കും ലിംഗന്യൂനപക്ഷങ്ങൾക്കും ഉറപ്പാക്കാനും , സൈബർ ആക്രമണങ്ങൾ തിരിച്ചറിയാനും തടയാനുമായി സമൂഹത്തെ പ്രബുദ്ധരാക്കാൻ,
ചെറുതും വലുതുമായ സൈബർ ആക്രമണങ്ങൾക്ക് വിധേയരായിട്ടുള്ള ഒരു കൂട്ടം സ്ത്രീകൾ ചേർന്ന് CWESS (സൈബർ വുമൺ എംപവർമെന്റ് & സപ്പോർട്ട് സൊസൈറ്റി) എന്ന പേരിൽ രജിസ്റ്റർ ചെയ്‌ത ഒരു സംഘടന രൂപീകരിച്ചിരിക്കുന്നു എന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

ഞങ്ങളുടെ ആദ്യ പ്രസ് മീറ്റ് ജൂലൈ 30 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്തെ YWCA യിൽ തത്സമയം നടക്കുന്നു. എല്ലാവർക്കും സ്വാഗതം, നമുക്ക് അവിടെ കാണാം.
പത്രസമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്യും; #cwesspressmeet എന്ന ഹാഷ്‌ടാഗ് അതിനായി ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button