Latest NewsNewsInternationalOmanGulf

മസ്‌കത്തിൽ തീപിടുത്തം: ഒരാൾക്ക് പരിക്ക്

മസ്‌കത്ത്: മസ്‌കത്തിൽ തീപിടുത്തം. മസ്‌കറ്റ് ഗവർണറേറ്റിൽ സീബ് വിലായത്തിലെ തെക്കൻ മബേല മേഖലയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ഓരാൾക്ക് പരിക്കേറ്റു. ഒമാനി പൗരനാണ് പരിക്കേറ്റതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് സർവ്വീസസ് അറിയിച്ചു.

Read Also: ഡി.എച്ച്.എഫ്.എൽ അഴിമതിക്കേസ്: പ്രതികളിൽ നിന്ന് അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ പിടിച്ചെടുത്തു

പരിക്കേറ്റയാൾക്ക് അടിയന്തര വൈദ്യ സഹായം നൽകിയെന്നും ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കമെന്ന് ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.

Read Also: ഡിജിറ്റൽ പേയ്മെന്റുകൾ വർദ്ധിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് ആർബിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button