Latest NewsUAENewsInternationalGulf

ഷാർജ-ഫുജൈറ ഇന്റർസിറ്റി ബസ് സർവ്വീസ് പുനരാരംഭിച്ചു

ഷാർജ: ഷാർജ-ഫുജൈറ ഇന്റർസിറ്റി ബസ് സർവ്വീസ് പുനരാരംഭിച്ചു. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ ജൂലൈ 28 നാണ് ഫുജൈറയിലേക്കുള്ള ബസ് സർവ്വീസ് ഷാർജ നിർത്തിവെച്ചത്.

Read Also: വാടക മുറിയിൽ തുടങ്ങിയ ബിസിനസ്, വില കുറഞ്ഞ ബൈക്കിൽ നിന്നും മിനി കൂപ്പറിലേക്ക്: 100 കോടിയുമായി മുങ്ങി മുഹമ്മദ് അബിനാസ്

അതേസമയം, ഫുജൈറ വഴി ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലേക്കുള്ള രണ്ട് റൂട്ടുകളിലേക്കുള്ള സർവ്വീസ് ഗതാഗത അതോറിറ്റി പുനരാരംഭിച്ചിട്ടില്ല. വെള്ളക്കെട്ടും കാലാവസ്ഥാ വ്യതിയാനവും കാരണം ഈ പ്രദേശങ്ങളിലേക്കുള്ള റോഡുകളും അടച്ചിട്ടിരിക്കുകയായിരുന്നു.

കനത്ത മഴയെത്തുടർന്ന് യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. വെള്ളപ്പൊക്കത്തിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. അതേസമയം, ദുബായ്-ഫുജൈറ ബസ് സർവ്വീസും നിർത്തിവച്ചിരിക്കുകയായിരുന്നു.

Read Also: അ‌ട്ടപ്പാടി മധു വധക്കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി: ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ഒൻപതായി

shortlink

Related Articles

Post Your Comments

Related Articles


Back to top button